ഇന്ത്യയില്‍ ആദ്യമായി ഡ്രോണിനെതിരെ പ്രതിരോധ കവചമൊരുക്കി കേരള പൊലീസ്. ഇതിന് നേതൃത്വം നല്‍കുന്നത് പുതിയതായി സ്ഥാനമേറ്റ ഡിജിപി അനില്‍കാന്താണ്.റഡാറിന്റെ കണ്ണു വെട്ടിച്ച്‌ താഴ്ന്നു പറക്കുന്ന ഡ്രോണുകളെ കണ്ടെത്തുകയാണ് ഡ്രോണ്‍ ഷീല്‍ഡിന്റെ ആദ്യപടി.

തുടര്‍ന്ന് ഡ്രോണുകളിലെ റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുത്ത്, അവയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച്‌ നിലത്ത് വീഴ്ത്തും. അഡി.ഡി.ജി.പി മനോജ് എബ്രഹാമിനാണ് ഡ്രോണ്‍ ഷീല്‍ഡിന്റെ ചുമതല.സേനകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഒരു സംസ്ഥാന പൊലീസ് ആദ്യമായാണ് ഡ്രോണ്‍ പ്രതിരോധം ഒരുക്കുന്നത്.