കൊച്ചി:ഈ വര്‍ഷം ജൂണില്‍ അവസാനിച്ച ഇന്ത്യയിലെ ഇഎല്‍എസ്എസ് പദ്ധതികളില്‍ 59.52 ശതമാനവും അവയുടെ അടിസ്ഥാന സൂചികകളേക്കാള്‍ താഴ്ന്ന പ്രകടനമാണു കാഴ്ച വെച്ചതെന്ന് എസ് ആന്റ് പി ഇന്‍ഡീസസ് വേഴ്സസ് ആക്ടീവ് (സ്പിവ) വിശകലനം ചൂണ്ടിക്കാട്ടുന്നു. 48.39 ശതമാനം ലാര്‍ജ് കാപ് പദ്ധതികളും 82.31 ശതമാനം കോമ്പോസിറ്റ് ബോണ്ട് പദ്ധതികളും ഇതേ രീതിയില്‍ അടിസ്ഥാന സൂചികകളേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു. 2020 ജൂണില്‍ അവസാനിച്ച പത്തു വര്‍ഷ കാലയളവില്‍ 67.67 ശതമാനം ലാര്‍ജ് കാപ് പദ്ധതികളും താഴ്ന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചതെന്നും വിശകലനം ചൂണ്ടിക്കാട്ടുന്നു.
മഹാമാരിയെ തുടര്‍ന്നുള്ള വന്‍ കയറ്റിറക്കങ്ങള്‍ ഓഹരി വിപണിയെ ബാധിച്ചെങ്കിലും അതിന്റെ ആഘാതം വിവിധ വിഭാഗം പദ്ധതികളില്‍ വിവിധ രീതികളിലായിരുന്നുവെന്ന് എസ് ആന്റ് പി ഡോ ജോണ്‍സ് ഇന്‍ഡീസസ് ആഗോള ഗവേഷണ വിഭാഗം ഡയറക്ടര്‍ അകാശ് ജെയിന് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ 60 ശതമാനം ഇഎല്‍എസ്എസ് പദ്ധതികള്‍ക്കും അടിസ്ഥാന സൂചികകളേക്കാള്‍ താഴ്ന്ന പ്രകടനം
