ഇന്ത്യന്‍ വിപണിയില്‍ സെപ്തംബര്‍ 10-ന് മാത്രം പുറത്തിറങ്ങുന്ന സാംസങ്ങ് ഗ്യാലക്സി ഫോള്‍ഡ് 3 കരസ്ഥമാക്കി നടന്‍ മോഹന്‍ലാല്‍. ഇപ്പോള്‍ പ്രീഓഡര്‍ ലഭ്യമായ ഫോണിന്റെ ഇന്ത്യയില്‍ ലഭ്യമല്ലാത്ത കളറാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്

​മടക്കിവയ്‌ക്കാവുന്ന രീതിയിലുള്ള ഡിസൈനാണ് ഫോര്‍ഡ്​ 3 എന്ന ഫോണിനെ ഏറ്റവും ആകര്‍ഷണീയമാക്കുന്നത്​. ഗ്യാലക്‌സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ മാത്രം 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) നാണ് വില്‍പ്പനയ്‌ക്കെത്തിയത്.

ഗാലക്സി Z ഫോള്‍ഡ് 2​ന്റെ പിന്‍ഗാമിയാണ് ഗാലക്സി Z ഫോള്‍ഡ് 3. ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നിങ്ങനെ. ഇതില്‍ ഫാന്റം സില്‍വറാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്.

5എന്‍എം 64 ബിറ്റ് ഒക്ടാകോര്‍ പ്രോസസ്സറാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്, 126ജിബി റാമും 256 ജിബി, 512ജിബി ഇന്റേണല്‍ സ്‌റ്റോറേജുമുണ്ട് . ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാകും. സാംസങ്​ പ്രത്യേകമായി നിര്‍മിച്ചെടുത്ത വളയ്​ക്കാവുന്ന ഡിസ്​പ്ലേക്ക്​ കോര്‍ണിങ്​ ഗൊറില്ല ഗ്ലാസ് വിക്ടസ് സംരക്ഷണവുമുണ്ട്​.

അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്‌ക്കായി മൂന്ന് 12 മെഗാപിക്‌സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. കവറില്‍ 10 മെഗാപിക്‌സല്‍ ലെന്‍സും അകത്ത് 4 മെഗാപിക്‌സല്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് 4400 എംഎഎച്ച്‌ ബാറ്ററിയുടെ പിന്തുണയുണ്ട്, 271 ഗ്രാം ഭാരവുമുണ്ട്.