അമേരിക്ക: ഇന്ത്യക്കും തെക്കുകിഴക്കന്‍ ഏഷ്യക്കും നേരെയുള്ള ചൈനീസ് ഭീഷണി കണക്കിലെടുത്ത് യൂറോപ്പിലെ സൈനിക സാന്നിധ്യം കുറയ്ക്കാനൊരുങ്ങി യുഎസ്. യൂറോപ്പില്‍ നിന്ന് പിന്‍വലിക്കുന്ന സൈന്യത്തെ മറ്റുഭാഗങ്ങളില്‍ വിന്യസിക്കാനാണ് തീരുമാനം.
എന്തുകൊണ്ടാണ് ജര്‍മനിയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരുടെ എണ്ണം യുഎസ് കുറച്ചതെന്ന ചോദ്യത്തോട് പ്രതകരിക്കവേയാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഭീഷണിയുള്ളതായാണ് മനസ്സിലാകുന്നത്.