അബുദാബി ∙: ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുടെ ഇഷ്ട ഗള്‍ഫ് രാജ്യമായി യുഎഇ മുന്നിലെത്തി .കഴിഞ്ഞ 5 വര്‍ഷത്തിനിടെ ജോലിക്കായി കൂടുതല്‍ പേര്‍ എത്തിയത് യുഎഇയിലേക്കാണെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു .

ജോലി അന്വേഷിച്ച്‌ ഇന്ത്യക്കാര്‍ അന്വേഷിക്കുന്ന ആദ്യ 5 രാജ്യങ്ങളില്‍ 4 എണ്ണം ഗള്‍ഫ് രാജ്യങ്ങളാണ്. വിദഗ്ധരും അവിദഗ്ധരും കൂടുതല്‍ ആശ്രയിക്കുന്നതും ജിസിസി രാജ്യങ്ങളെയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി . യുഎഇ, യുഎസ് ,സൗദി അറേബ്യ, ഖത്തര്‍, , ഒമാന്‍ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യക്കാര്‍ തൊഴിലന്വേഷിച്ച്‌ പോകുന്നത്.

ലോക്സഭയില്‍ ഡോ. മനോജ് രജോറിയയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. വിദേശ തൊഴില്‍ തേടുന്നവരുടെ സുരക്ഷിതത്വത്തിനായി ഏര്‍പ്പെടുത്തിയ ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ മൂലം തൊഴില്‍ തട്ടിപ്പ് കുറഞ്ഞതായും മന്ത്രി കൂട്ടിച്ചേര്‍ത്തു .

അതെ സമയം 5 വര്‍ഷത്തിനിടെ തമിഴ്നാട്, രാജസ്ഥാന്‍, യുപി, ബിഹാര്‍, വെസ്റ്റ് ബംഗാള്‍, സംസ്ഥാനങ്ങളില്‍നിന്ന് വിദേശത്തുപോകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .