ഇന്ത്യയുടെ രണ്ടാം നിര ടീമിനെ പുകഴ്ത്തി ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ. ഐപിഎൽ ഓൾ സ്റ്റാർസ് ഇലവൻ പോലെയാണ് ഇന്ത്യയുടെ രണ്ടാം നിര ടീമെന്ന് മിക്കി ആർതർ പറഞ്ഞു. മികച്ച ടീമാണ് ഇതെന്നും ടീമിൽ ഒട്ടേറെ മികച്ച താരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 18 മുതലാണ് ശ്രീലങ്കൻ പര്യടനം ആരംഭിക്കുക.

ജൂലൈ 18 നാണ് പര്യടനം ആരംഭിക്കുക. ഏകദിന മത്സരങ്ങൾ വൈകുന്നേരം 3 മണിക്കും ടി-20 മത്സരങ്ങൾ രാത്രി 8 മണിക്കുമാണ് തീരുമാനിച്ചിരുന്നത്. പുതിയ സമയക്രമം പ്രകാരം ഏകദിന മത്സരങ്ങൾ അര മണിക്കൂർ നേരത്തെ, 2.30ന് ആരംഭിക്കും. ടി-20 മത്സരങ്ങൾ 8 മണിക്ക് പകരം ഏഴ് മണിക്കും ആരംഭിക്കും.

ജൂലൈ 13നാണ് ശ്രീലങ്ക-ഇന്ത്യ പര്യടനം ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളിൽ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.