ബ്രോ ഡാഡി പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണ്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിക്കുകയാണ്. വന്‍ താരനിരയുള്ള ചിത്രത്തില്‍ കനിഹയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇപ്പോള്‍ കനിഹ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുകയാണ്. പ്രിത്വിക്കും, ജയംരവിക്കുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. “ഇത് എന്തായാലും പോസ്റ്റ് ചെയ്യേണ്ടതാണ് കാരണം ഈ ക്ലിക്ക് സ്പെഷ്യലാണ്, രണ്ടു വശത്തും രണ്ടു മികച്ച അഭിനേതാക്കള്‍”, എന്നാണ് കനിഹ കുറിച്ചത്.

മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രം നിര്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്