മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍തരംഗമാകുന്നത്. പതിവു ഫോട്ടോഷൂട്ടുകളില്‍ നിന്നൊക്കെ വ്യത്യസ്തമായ കളര്‍ടോണിലുള്ള ചിത്രത്തില്‍ അതിസുന്ദരിയായാണ് മഞ്ജുവിനെ കാണാനാകുന്നത്. മറ്റൊരു പ്രത്യേകത എന്തെന്നാല്‍ ചിത്രം പകര്‍ത്തിയിരിക്കുന്നത് ഒരു സൂപ്പര്‍ സ്റ്റാര്‍ ആണ് എന്നുള്ളതാണ്. മെഗാ സ്റ്റാര്‍ മമ്മൂട്ടിയാണ് മഞ്ജുവിന്റെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

‘ഇതൊരു നിധിയാണ്’ എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചിരിക്കുന്നത്.