ഇടുക്കിയിൽ 56 പേർക്ക് കൂടി കൊവിഡ്. 40 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 19 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധയുണ്ടായത് 845 പേർക്കാണ്. ഇതിൽ 833 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. ജില്ലയിൽ നാല് മരണം കൂടി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. കുന്നിക്കോട് സ്വദേശി കബീർ , ചവറ സ്വദേശിനി പ്രഭാവതി അമ്മ, മുഖത്തല സ്വദേശി ശ്രീകുമാർ, പട്ടത്താനം സ്വദേശി ചാൾസ് എന്നിവരുടെ മരണമാണ് കൊവിഡ് മരണമായി സ്ഥിരീകരിച്ചത്. 485 പേർ രോഗമുക്തി നേടി.

ആലപ്പുഴ ജില്ലയിൽ ഇന്ന് 424 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5 പേർ വിദേശത്തു നിന്നും 13 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 406 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 302 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11994 പേർ രോഗ മുക്തരായി. 5463 പേർ ചികിത്സയിൽ ഉണ്ട്.