മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി ഇന്ന് സിനിമയില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഈയവസരത്തില്‍ തന്റെ സഹോദരനായ ഇച്ചാക്കയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്കിലാണ് ലാല്‍ ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇതാണ്

“ഇന്ന്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടുകയും അതിലേറെ കാര്യങ്ങള്‍ക്കായി കാത്തിരിക്കുകയും ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു. അഭിനന്ദനങ്ങള്‍ ഇച്ചാക്ക”