ന്യൂയോര്‍ക്ക്: ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്ക(ALA )ന്യൂയോര്‍ക്കിന്റെ ഓണാഘോഷം കോവിഡ് കാലമായതിനാല്‍ വളരെ ലളിതമായ ചടങ്ങുകളോടെ ഓഗസ്റ്റ് 30ന് ന്യൂ യോര്‍ക്കിലെ ടേസ്റ്റ് ഓഫ് കൊച്ചിന്റെ ഹാളില്‍ വന്‍ ആഘോഷങ്ങളും ആര്‍പ്പുവിളിയുമില്ലാതെ ലളിതമായി നടത്തപ്പെട്ടു.
ആര്‍ട്ട് ലവേര്‍സ് ഓഫ് അമേരിക്ക(ALA ) ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, കമ്മിറ്റി മെന്പേഴ്സ് ആയ ബേബി ജോസ്, ജയ്സണ്‍ ജോസഫ്, പൊന്നച്ചന് ചാക്കോ, തോമസ് കോലാടി, ജെയിംസ്.മാത്യു , എസ്.എസ്. പ്രകാശ്, സജി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ന്യൂയോര്‍ക്ക് ബഡീസ് എന്ന കൂട്ടായ്മയില്‍ നിന്നും കുഞ്ഞുമലയില്‍, ബേബി ജോസ്, രാജു എബ്രഹാം, കളത്തില്‍ വര്‍ഗീസ്, ഡോ. ജെറി ചാക്കോ, ഫിലിപ്പ് മഠത്തില്‍, അഡ്വ. കരുവേലി, ബെഞ്ചമിന്‍ ജോര്‍ജ്, മാത്യൂസ് തോമസ്, ചാക്കോ കോയിക്കലേത്തു, രാജന് കോലാടി തുടങ്ങിയവര്‍ ഓണാശംസ നേര്‍ന്നു സംസാരിച്ചു.
ചെണ്ടമേളവും താലപ്പൊലിയും ഒഴിവാക്കിയെങ്കിലും വിഭവ സമാര്ദ്ധമായ സദ്യ പൊടിപൊളിച്ചു . ഓണത്തിനെപ്പോഴും ഓര്‍മകളുടെ ഗന്ധമാണ്. അതില്‍ ഏറ്റവും പ്രധാനം സദ്യ തന്നെ . കായ വറുത്തതിന്റെ, പാലട പായസത്തിന്റെ, വെന്ത വെളിച്ചെണ്ണയുടെ, തീയലിന്റെ , നെയ്യൊഴിച്ച പരിപ്പ് കൂട്ടാന്റെ, കുറുക്കുകാളന്റെ, വറുത്തെരിശ്ശേരിയുടെ അങ്ങനെ പലതിന്റെയും മണം ചുറ്റും വന്നങ്ങു നിറയും. അങ്ങനെ ഒരു പ്രതീതി ജനിപ്പിക്കാനും ഡോ . ജേക്കബ് തോമസിനും കുടെയുള്ളവര്ക്കും കഴിഞ്ഞു .
ബാല്യവും കൗമാരവും പിന്നിട്ട ഇടവഴികളില്‍ സ്നേഹത്തിന്േറയും സാഹോദര്യത്തിന്േറയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്കിയ ആഘോഷങ്ങളില്‍ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും എണ്ണപ്പെടുന്നുള്ളൂ. ഓര്‍മകളുടെ സുഗന്ധം മനസിലാകെ നിറച്ചുകൊണ്ട് ഈ ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും എസ്.എസ് . പ്രകാശ് നന്ദി രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ശ്രീകുമാര്‍ ഉണ്ണിത്താന്



