പത്തനംതിട്ട: ജില്ലയില്‍ ഇന്ന് രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. അതേസമയം, ചികിത്സയിലായിരുന്ന 32 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടുപേരും സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിതരായവരാണ്.

സമ്ബര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
1) ആനിക്കാട് സ്വദേശിനി (55) കോട്ടയം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലമായി ചികിത്സയില്‍ ആയിരുന്നു. ചികിത്സയുടെ ഭാഗമായി അവിടെ നടത്തിയ സ്രവ പരിശോധനയില്‍ രോഗബാധിതയാണെന്ന് വ്യക്തമായി.
2) കവിയൂര്‍ സ്വദേശി (83). ആഗസ്റ്റ് 6 മുതല്‍ 11 വരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വീട്ടില്‍ എത്തിയതിനുശേഷം ആഗസ്റ്റ് 14-ന് ശാരീരികമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും കോഴഞ്ചേരിയിലുളള സ്വകാര്യ ആശുപത്രിയില്‍ സ്രവ പരിശോധന നടത്തിയതിനെ തുടര്‍ന്ന് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു.

ജില്ലയില്‍ ഇതുവരെ ആകെ 2055 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1000 പേര്‍ സമ്ബര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ജില്ലയില്‍ തിങ്കളാഴ്ച

32 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1780 ആണ്.

തിരുവല്ല, വളഞ്ഞവട്ടം സ്വദേശി എം.രാഘവന്‍നായര്‍ (82) കോവിഡ് ബാധിതനായി 16.08.2020-ല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ അഞ്ചു പേര്‍ മരിച്ചു. കൂടാതെ കോവിഡ് ബാധിതനായ ഒരാള്‍ ക്യാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലക്കാരായ 269 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 260 പേര്‍ ജില്ലയിലും 9 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 78 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 28 പേരും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഒരാളും റാന്നി മേനാംതോട്ടം സിഎഫ്‌എല്‍ടിസിയില്‍ 66 പേരും പന്തളം അര്‍ച്ചന സിഎഫ്‌എല്‍ടിസിയില്‍ 25 പേരും കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളേജ് സിഎഫ്‌എല്‍ടിസിയില്‍ 70 പേരും തിരുവല്ല ഹോളി സ്പിരിറ്റ് കോണ്‍വെന്റില്‍ ഒരാളും ഐസൊലേഷനില്‍ ഉണ്ട്.സ്വകാര്യ ആശുപത്രികളില്‍ 12 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 281 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. തിങ്കളാഴ്ച പുതിയതായി 29 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 5534 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1426 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 1664 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിങ്കളാഴ്ച
തിരിച്ചെത്തിയ 89 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 109 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 8624 പേര്‍ നിരീക്ഷണത്തിലാണ്.

ജില്ലയിലെ കടമ്ബനാട് ലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററായതായി പ്രഖ്യാപിച്ചു.