ആശുപത്രികളിലും പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണമായി സ്‌കൂളുകളിലേക്കും കോളജുകളിലേക്കും മറ്റ്​ സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു.

കോവിഡ് ചികിത്സകേന്ദ്രങ്ങള്‍ ആയ ആശുപത്രികളില്‍ വാക്സിന്‍ എടുക്കാന്‍ സാധാരണക്കാര്‍ എത്തുന്നത് രോഗം പടരാന്‍ കാരണമാകുന്നുണ്ടെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നില്‍. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലരാന്‍ സാധ്യതയുണ്ട്​. തുടങ്ങിയ കാരണങ്ങള്‍ വിലയിരുത്തിയാണ്​ കോവിഡിനെ പ്രതിരോധിക്കാന്‍ രൂപീകരിച്ച ടാസ്​ക്​ ഫോഴ്​സും സര്‍ക്കാറും ചേര്‍ന്ന്​ പുതിയ തീരുമാനമെടുത്തത്​.

ഇതിനൊപ്പം കോവിഡ് ബാധിച്ച്‌ വീട്ടിലും കോവിഡ് കെയര്‍ സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍ക്ക് 2 ലക്ഷം പള്‍സ് ഓക്​സീമീററര്‍ നല്‍കും.
താലൂക്ക്​​ ആശുപത്രികളിലെ 100 ശതമാനം കിടക്കകളും ഓക്​സിജന്‍ കിടക്കകള്‍ ആക്കി മാറ്റും. ജില്ല ആശുപത്രികളില്‍ 100 ഐ.സി.യു ബെഡ് ഉറപ്പാക്കും. തുടങ്ങിയ തീരുമാനങ്ങളും യോഗത്തില്‍ എടുത്തു.