ബ്രാംപ്റ്റൺ∙ ഒരേ മനസ്സോടെ വിദേശികളും മലയാളികളും ഓളപരപ്പിൽ തുഴയെറിഞ്ഞു.തിരുവോണ ദിനത്തിൽ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് 11-ാം കനേഡിയൻ നെഹ്റു ട്രോഫി മത്സരം സമാപിച്ചു.

പുരുഷൻമാരുടെ വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ചുണ്ടൻ ഒന്നാം സ്ഥാനവും അനന്തപുരി ചുണ്ടൻ രണ്ടാം സ്ഥാനത്തും എത്തി. വനിത വിഭാഗത്തിൽ ഗ്ലാഡിറ്റേഴ്സ് ജലറാണി ഒന്നാം സ്ഥാനത്തും കനേഡിയൻ ലയൺസ് രണ്ടാം സ്ഥാനത്തും എത്തിയതായി റേസ് കോര്‍ഡിനേറ്റര്‍ ഗോപകുമാര്‍ നായരും രെജിസ്ട്രേഷന്‍ കണ്‍വീവര്‍ ബിന് ജോഷ്വായും അറിയിച്ചു.

ആർപ്പുവിളികളും ആരവങ്ങളുമില്ലാതെ വീണ്ടും ഒരു ജലോത്സവ കാലം കേരളത്തിൽ കടന്നു പോകുമ്പോൾ കനേഡിയൻ നെഹ്റു ട്രോഫി മത്സരം ലോകത്തുള്ള എല്ലാ ജലോത്സവ പ്രേമികള്‍ക്കും ഒന്നുപോലെ ആവേശം പകർന്നതായി സമാജം ജനറല്‍ സെക്രട്ടറി ലത മേനോന്‍ പറഞ്ഞു. പുരുഷന്മാരുടെയും വനിതകകൂടെയുമായി ഇരുപതിലധികം ടീമുകൾ മത്സരത്തില്‍ പങ്കെടുത്തതായി ട്രഷറര്‍ ജോസഫ് പുന്നശ്ശേരിയും ഫൈനാന്‍സ് കണ്‍വീനര്‍ ഷിബു ചെറിയനും അറിയിയിച്ചു.

ഈ വർഷം മുഖ്യാതിഥിയായി പങ്കെടുക്കേണ്ടായിരുന്ന പ്രമുഖ വ്യവസായി പത്മശ്രീ എം.എ. യൂസഫലി അദ്ദേഹം ദുബായില്‍ നിര്‍മ്മിച്ചു വെര്‍ച്ചുല്‍ ഫ്ലാഗ് ഓഫ് ചെയ്ത പതാക കഴിഞ്ഞ ദിവസം കാനഡയില്‍ എത്തുകയും ആ പതാകയെ രാജകീയമായി കനേഡിയന്‍ വീഥികളിൽ നിരവധി അനവധി കാറുകളുടെ അകമ്പടിയോടുകൂടി രാവിലെ 10ന് പ്രസിഡന്‍റ് കുര്യൻ പ്രക്കാനം സമ്മേളന വേദിയില്‍ എത്തിച്ചതോടെ പ്രൊഫസേഴ്‌സ് ലെയിക്കിൽ മത്സരത്തിന് തുടക്കമായി. ഈ വള്ളംകളി ഇന്ന് കോവിഡ് മഹാമാരിക്ക് ശേഷം ലോക മലയാളകരയില്‍ തന്നെ നടന്ന ഏക വള്ളംകളി മത്സരമായി തീർന്നിരിക്കുന്നുവെന്ന് സമാജം വൈസ് പ്രസിഡെന്‍റ് ഉമ്മന്‍ ജോസെഫ്, സെക്രട്ടറി യോഗേഷ് ഗോപകുമാര്‍ ജോയിന്‍റ് സെക്രട്ടറി മുരളീ പണിക്കര്‍ എന്നിവര്‍ പറഞ്ഞു .

കായലില്‍ മത്സരങ്ങള്‍ പുരോഗമിക്കവേതന്നെ കരയില്‍ കാണികളെ ആവേശ കൊടുമുടിയില്‍ എത്തിക്കാന്‍ വിവിധ കല പരിപാടികള്‍ സംഘാടക കണ്‍വീനര്‍ സണ്ണി കുന്നംപള്ളിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരുന്നതായി പി ആര്‍ വിഭാഗത്തിനുവേണ്ടി സഞ്ചയ മോഹന്‍, ടിവിഎസ് തോമസ് എന്നിവര്‍ അറിയിച്ചു.

ലോക കേരള സഭാംഗവും പ്രമുഖ പ്രവാസി നേതാവുമായ കുര്യൻ പ്രക്കാനമാണ് 2009 മുതല്‍ ആരംഭിച് നടത്തിവരുന്ന കനേഡിയന്‍ നെഹ്രു ട്രോഫി എന്ന ബ്രാംപ്ടൻ ബോട്ട് റേസിന്റെ സ്ഥാപക പ്രസിഡന്റും നാളിതുവരെയുള്ള മുഖ്യ സംഘടകനും. 2009 ല്‍ ആരംഭിച്ച വള്ളംകളി ഇന്ന് ലോകത്തിന് മുൻപില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായി മാറിയിരിക്കുന്നു. അടുത്ത വര്ഷം നടക്കുന്ന പണ്ട്രണ്ടാമത് കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളി കാണുവാനായി പത്മശ്രീ ഡോ എം എ യൂസഫലി നേരിട്ടു കാനഡയില്‍ എത്തുമെന്നു ആയിയിച്ചിട്ടുണ്ടെന്നും ആദ്യമായി കാനഡയില്‍ എത്തുന്ന അദേഹത്തെ സ്വീകരിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നും പ്രസിഡെന്‍റ് ശ്രീ കുര്യന്‍ പ്രക്കാനം പ്രഖ്യാപിച്ചു.

കേരള സര്‍ക്കാരിന്റെയും ഭാരത സര്‍ക്കാരിന്റെയും മാത്രമല്ല കാനഡയിലെ ഫെഡറല്‍ ,പ്രൊവിന്‍സിയല്‍, സിറ്റി , പൊലീസ് , ഫയര്‍ തുടങ്ങി എല്ലാ മേഘലയിലും ഉള്ളവര്‍ ഒന്നായി അംഗീകരിക്കുകയും ഈ വള്ളംകളിയുടെ ഭാഗമാകുകയും ചെയ്തപ്പോള്‍ കേരള മാധ്യമങ്ങള്‍ മാത്രമല്ല സിബിസി പോലുള്ള കനേഡിയന്‍ ,ഫെഞ്ച് മാധ്യമങ്ങള്‍ പോലും പ്രാധ്യാന്യത്തോടെ ഏറ്റെടുക്കുകയും ചെയ്തു. വിവിധ രാജ്യകാരായ കാനഡയിലെ വിവിധ കമ്മ്യൂണിറ്റികളുടെ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ഈ വള്ളംകളി അന്തരാഷ്ട്ര ശ്രദ്ധേതന്നെ നേടി.

മഹാവ്യാധിയെ വെല്ലുവിളിച്ചു മനുഷ്യകുലം ഒന്നായി നീങ്ങുന്ന ഈ കാലഘട്ടത്തിൽ അതിജീവനത്തിന്റെ മഹാപ്രയാണത്തിനു ഉള്ള ഒരു വലിയ മാർഗനിർദ്ദേശമാണ് ഞങ്ങള്‍ ലോകത്തിനു മുൻപിൽ വരച്ചു കാട്ടിയത്. എന്ത് ചെയ്യണമെന്ന് അറിയാത് ലോകം പകച്ചു നിന്നപ്പോൾ എന്ത് ചെയ്യണം എന്നു ഞങ്ങള്‍ ഉറച്ചു തീരുമാനിച്ചു.. നടക്കില്ല എന്നു പലരും മുന്‍വിധി എഴുതിയ ഈ വള്ളംകളി നടത്തുമെന്ന ഉറച്ചു പ്രവര്‍ത്തിച്ച താങ്കളുടെ ലക്‌ഷ്യത്തിനു മുൻപിൽ കോവിഡിന് പോലും അൽപം വഴിമാറി തരേണ്ടി വന്നു എന്നതാണു സത്യം പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം പറഞ്ഞു.

ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ആരംഭിച്ച ഉത്ഘാടന സമ്മേളത്തില്‍ കാനഡയിലെ നിരവധി നേതാക്കള്‍ പങ്കെടുത്തു. ബ്രാംടന്‍മേയര്‍ പാട്രിക് ബ്രൌണ്‍ ഈ വര്‍ഷത്തെ വള്ളംകളി ഉദ്ഘാടനം നിര്‍വഹിച്ചു. ഒന്‍റാരിയൊ ട്രസ്റ്റി ബോര്‍ഡ് പ്രസിഡന്‍റ് പര്‍മീറ്റ് സിങ് സര്‍ക്കാരിയ, അമര്‍ജോത് സന്ധു എം പി പി , ഫയര്‍ ഫോര്‍സ് മേധാവി ചീഫ് ബില്‍ ബോയ്സ് ,പോലീസ് ചീഫിന് വേണ്ടി ഇന്‍സ്പെക്റ്റര്‍ ധില്ലന്‍, കൌണ്‍സിലര്‍ റോവീന സന്തോസ്, ഹാമില്‍റ്റന്‍ മലയാളീ സമാജം പ്രസിഡെന്‍റ് തോമസ് കുര്യന്‍ ഒന്‍റ്റാരിയോ റീജനല്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് അജൂ ഫിലിപ്പ് മുഖ്യ സ്പോണ്‍സര്‍ മനോജ് കരാത്ത എന്നിവര്‍ പ്രസംഗിച്ചു സമാജം പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലതാ മേനോന്‍ സ്വാഗതവും സെക്രട്ടറി മായ റേച്ചല്‍ തോമസ് നന്ദിയും പറഞ്ഞു.

തുടർന്ന് ഒന്‍റാരിയൊ ട്രസ്റ്റീ ബോര്‍ഡ് പ്രസിഡന്‍റ് സര്‍ക്കരിയ കനേഡിയന്‍ പതാകയും കുര്യന്‍ പ്രക്കാനം ഇന്‍ഡ്യന്‍ ദേശീയ പാതകയും ഉയര്‍ത്തി. തുടര്‍ന്നു ലോകത്തെവിടെയും സാധ്യമാകാഞ്ഞ വള്ളംകളി കാനഡയില്‍ നടത്തിയെന്ന സന്തോഷ വാര്ത്ത ഉറക്കെ പ്രഖ്യാപിക്കനെന്നവണ്ണം വിജയകോടിയേന്തി നടത്തിയ ജലഘോഷയാത്ര വര്‍ണ്ണാഭമായിരുന്നു പ്രസിഡെന്‍റ് ശ്രീ കുര്യന്‍ പ്രക്കാനം എം.എ.യൂസഫലി നൽകിയ പതാക വീശി കാണികളെ അഭിവാദ്യം ചെയ്തു. ഒന്‍റാരിയൊ ട്രസ്ടി ബോര്‍ഡ് പ്രസിഡന്‍റ് പർമീറ്റ് സിങ്ങ് സര്‍ക്കരിയ അമര്‍ജോത് സന്ധു എംപി പി തുടങ്ങിയവരും കാണികളെ അഭിവാദ്യം ചെയ്തു.

ഏതാണ്ടു നലുമണിയോടെ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവയെത്തി ഫൈനല്‍ മത്സരങ്ങള്‍ വീക്ഷിച്ചു തുടര്‍ന്നു പ്രസിഡന്‍റ് കുര്യന്‍ പ്രക്കാനത്തിന്റെ അധ്യക്ഷതയില്‍ കൂടിയ നടന്ന സമാപന സമ്മേളനം ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അപൂര്‍വ്വ ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഭാരത സര്‍ക്കാരുമായി ആലോചിച്ചു ഈ വള്ളംകളിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തരുന്നകാര്യം താന്‍ പാരിഗണിക്കുമെന്ന് അവര്‍ പറഞ്ഞു. ഫൊക്കാന ജനറല്‍ സെക്രട്ടറി സജീമോന്‍ ആന്‍റണി, നയാഗ്ര മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് മനോജ് ഇടമന തുടങ്ങിയവര്‍ കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് ആശംസകള്‍ നേര്‍ന്നു ലത മേനോൻ സ്വാഗതവും ഓര്‍ഗനൈസിങ് കണ്‍വീനര്‍ ബിനു ജോഷ്വ നന്ദിയും പറഞ്ഞു വിജയികള്‍ക്ക് ട്രോഫിയും കാഷ് അവാര്‍ഡുകളും യോഗത്തില്‍ വച്ചു നൽകി

നേരത്തെ നടന്ന വെര്‍ച്ചല്‍ ഫ്ലാഗ് ഓഫ് പത്മശ്രീ ഡോ എം.എ. യൂസഫലി നിര്‍വഹിക്കുകയും കേരള ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കുകയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ,മന്ത്രി ശിവൻ കുട്ടി , ആലപ്പുഴ എംപി ആരീഫ്, കൊച്ചി മേയര്‍ അനില്‍ കുമാര്‍ , നോര്‍ക്ക വൈസ് ചെയര്‍ കെ വരദരാജന്‍ ഗോകുലന്‍ ഗോപാലന്‍ ,ഹരിശ്രീ അശോകന്‍, പ്രശസ്ത സിനിമ സീരിയല്‍ നടി ശ്രീധന്യ എന്നിവര്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കുകയും ചെയ്തതിരുന്നു. കനേഡിയന്‍ പ്രധാനമന്ത്രി, ഒന്‍റാരിയൊ പ്രീമിയര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

കാണികളെ വിസ്മയിപ്പിച്ചുകൊണ്ടു ബ്രാംപ്ടന്‍ സിറ്റി മേയര്‍ പ്യാട്രിക് ബ്രൗണിന്റെ നേതൃത്വത്തിൽ ഉള്ള ടീം രണ്ടാം തവണയാണ് കനേഡിയന്‍ നെഹ്രു ട്രോഫിക്കു വേണ്ടി മത്സരത്തില്‍ തുഴ എറിഞ്ഞത് . എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര,മനീന്ദര്‍ സിദ്ദു എന്നി നല് കനേഡിയന്‍ എംപിമാര്‍ ടീം റെഡ് വേവ് എന്ന പേരില്‍ മത്സരത്തില്‍ ഒരു വളത്തില്‍ പങ്കെടുത്തു. ഒന്‍റാരിയൊ മന്ത്രിയും ട്രസ്റ്റി ബോര്‍ഡ് പ്രസിഡന്‍റുമായ സര്‍ക്കരിയയും അമര്‍ജോത് സന്ധു എംപിപിയും നയിച്ച ടീം പിസി , ഫയര്‍ മേധാവി നേരിട്ടു ഏതു നയിച്ച ബ്രാംപ്ടന്‍ ഫയര്‍ , ആദ്യമായി മത്സരത്തില്‍ പങ്കെടുത്ത പോലീസ് ടീമിനെ കോണ്‍സ്റ്റബിള്‍ ഡറെന്‍ ബര്‍ഡെന്‍ നയിച്ചു.

എംപിമാരായ റൂബി സഹോത്ത, സോണിയ സിന്ദു, കമൽ കേര,മനീന്ദര്‍ സിദ്ദു എന്നിവര്‍ മത്സരത്തില്‍ പങ്കെടുക്കുകയും ആശംസകള്‍ അറിയിക്കുകയും ചെയ്തു. പൊലീസിന്റെയും ഫയര്‍ ഫയര്‍ ഫോര്‍സിന്റെയും അടക്കം 19 പുരുഷ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു വനിതകള്‍ക്കായുള്ള പ്രത്യേക മത്സരം തികച്ചും ആവേശം നിറഞ്ഞതായിരുന്നു.

കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി ,ഡോ പി കെ കുട്ടി , സജീബ് കോയ ,മനോജ് കരാത്ത, ലതാമേനോന്‍,ഗോപകുമാര്‍ നായര്‍,സണ്ണി കുന്നംപള്ളി,ബിനു ജോഷ്വ, ജോസഫ് പുന്നശ്ശേരിൽ ,ഷിബു ചെറിയാൻ, യോഗേഷ് ഗോപകുമാര്‍, ജിതിന്‍ , അരുണ്‍ ഒലിയേടത്ത്, സഞ്ജയ് മുരളീ പണിക്കർ, ഷിബു കൂടല്‍ ,വിബി എബ്രഹാം,ഡേവിസ് ഫെണാണ്ടസ്, ടിവിഎസ് തോമസ്, ഉമ്മന്‍ ജോസഫ്, മായാറേച്ചൽ, തോമസ്, ഷീല പുതുക്കേരിൽ, ഹരീ നാഥ് ,ജോർജി വർഗീസ്, കമല്‍പിള്ള,സാജു തോമസ്,വിമല്‍ ,ദേവപ്രസാദ് സ്വാമി, സെന്‍ ഈപ്പന്‍ എന്നിവരുടെ നേതൃത്വത്തിൽ ഉള്ളവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി. മനോജ് കരാത്ത ആയിരുന്നു വള്ളംകളിയുടെ മുഖ്യ സ്പോണ്‍സര്‍