ആലുവ ആലങ്ങാട് ഗർഭിണിയെ മർദിച്ച കേസിൽ ഭർത്താവ് ജൗഹർ സുഹൃത്തുമായ സഹിൽ എന്നിവർ പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ വാഹനത്തിൽ മറ്റൊരു ജില്ലയിലേക്ക് കടന്നു കളയാൻ ശ്രമിക്കവെ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പിടിയിലാവുകയായിരുന്നു. ആദ്യം പിടിയിലായ സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.

മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും, അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നുമാണ് പോലീസ് അറിയിച്ചു.