സൗദി അറേബ്യയിലെ ജിദ്ദയിലെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്സ് കോവിഡ് ബാധിച്ച്‌ മരിച്ചു. ആലപ്പുഴ ചെറുതന സ്വദേശിനി വെന്തേത് വീട്ടില്‍ പ്രസന്നകുമാരിഅമ്മ (61) ആണ് മരിച്ചത്. ജിദ്ദയിലെ ന്യൂ അല്‍ജിദാനി ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയിരുന്നു.

രണ്ടാഴ്ച മുമ്ബ് കടുത്ത പനി കാരണം ഇതേ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. പരിശോധയില്‍ പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. അന്തരിച്ച രാജന്‍ പിള്ളയാണ് ഭര്‍ത്താവ്. മരണാനന്തര നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് രംഗത്തുണ്ട്.