തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ക​ച്ചേ​രി ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഗ്രാ​ഫി​ക്സ് സ്ഥാ​പ​ന​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം. “കൂ​ൾ​മേ​റ്റ് ഗ്രാ​ഫി​ക്സ്’ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ൽ സ്ഥാ​പ​നം പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട സ​മീ​പം വ​ഴി ക​ട​ന്നു​പോ​യ​വ​രാ​ണ് ഫ​യ​ർ ഫോ​ഴ്സി​ൽ വി​വ​രം അ​റി​യി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ യൂ​ണി​റ്റ് എ​ത്തി​യെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​നു​ള​ളി​ലെ സാ​ധ​ന​ങ്ങ​ൾ ക​ത്തി​യ​മ​ർ​ന്നി​രു​ന്നു. ഒ​രു കോ​ടി​യോ​ളം രൂ​പ വി​ല​മ​തി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും സാ​ധ​ന​ങ്ങ​ളാ​ണ് ക​ത്തി​യ​തെ​ന്ന് ഉ​ട​മ പ​റ​യു​ന്നു.

ആ​റ്റി​ങ്ങ​ൽ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ഒ​രു യൂ​ണി​റ്റ് വാ​ഹ​നം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തീ ​പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഫ​യ​ർ ഫോ​ഴ്സി​ന്റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം സ​മീ​പ​ത്തെ മ​റ്റ് ക​ട​ക​ളി​ലേ​ക്കും വീ​ടു​ക​ളി​ലേ​ക്കും തീ ​പ​ട​രു​ന്ന​ത് ഒ​ഴു​വാ​ക്കാ​ൻ സാ​ധി​ച്ചു.