ആറ്റിങ്ങല്‍: വിവാഹദിനം വധുവിന്റെ 40 പവന്‍ സ്വര്‍ണം മോഷണം പോയി. അവനവഞ്ചേരി കിളിത്തട്ടുമുക്ക് എസ്‌ആര്‍ ഭവനില്‍ മിഥുന്റെ ഭാര്യ കൊടുവഴന്നൂര്‍ സ്വദേശി മിജയുടെ സ്വര്‍ണമാണു നഷ്ടപ്പെട്ടത്.

വിവാഹം നടന്ന ബുധനാഴ്ച വൈകിട്ട് മാമത്തുള്ള കണ്‍വന്‍ഷന്‍ സെന്ററില്‍ വിവാഹ സല്‍ക്കാരത്തിനായി വധൂവരന്മാര്‍ ഉള്‍പ്പെടെ വീട്ടുകാര്‍ പോയ സമയത്ത് ഭര്‍തൃഗൃഹത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ച്ച ചെയ്തത്.

സമ്മാനമായി ലഭിച്ച 40 പവനോളം സ്വര്‍ണം വീട്ടില്‍ സൂക്ഷിച്ചു വച്ചിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോള്‍ അടുക്കള വശത്തെ വാതില്‍ തുറന്നു കിടന്നിരുന്നു. അലമാരയും പൊളിച്ചിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.