കോഴിക്കോട്: ആര്‍.എസ്.പി സ്ഥാനാര്‍ഥിയുടെ പരാജയങ്ങള്‍ക്ക് കോണ്‍ഗ്രസിലെ ആരെങ്കിലും ഉത്തരവാദികളായെങ്കില്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് കെ. മുരളീധരന്‍. അവര്‍ക്ക് വിജയിക്കാന്‍ കഴിയാത്ത സാഹചര്യത്തിന് കോണ്‍ഗ്രസ് കൂടി ഉത്തരവാദിയാണ് എന്നൊരു പ്രയാസം ആര്‍.എസ്.പിക്കുണ്ട്. അതില്‍ ശക്തമായ നടപടി കോണ്‍ഗ്രസ് സ്വീകരിക്കും. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെ. മുരളീധരന്‍. ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടികയെ ചൊല്ലി പാര്‍ട്ടിയില്‍ ഒരു പൊട്ടിത്തെറിയുമില്ല. എല്ലാവരെയും സഹകരിപ്പിച്ച് പാര്‍ട്ടി മുേന്നാട്ടുപോവും.
എ.വി. ഗോപിനാഥിെന്റ രാജി നിര്‍ഭാഗ്യകരമാണ്. അദ്ദേഹം അച്ചടക്കലംഘനത്തിെന്റ വര്‍ത്തമാനങ്ങളൊന്നും പറഞ്ഞിട്ടില്ല. പക്ഷേ, മുഖ്യമന്ത്രിയുടെ ചെരിപ്പ് നക്കാന്‍ തയാറാണ് എന്ന അദ്ദേഹത്തിെന്റ വാചകം വളരെ ദൗര്‍ഭാഗ്യകരമായിപ്പോയി. അതദ്ദേഹം പിന്‍വലിക്കണം. ഗോപിനാഥിന് തിരിച്ചുവരാനുള്ള അവസരം ഇപ്പോഴുമുണ്ട്. അദ്ദേഹത്തിെന്റ രാജി അടഞ്ഞ അധ്യായമല്ല. ഉമ്മന്‍ ചാണ്ടിയും സുധാകരനും നേരത്തെ നല്‍കിയ ഉറപ്പ് കോണ്‍ഗ്രസില്‍ മാന്യമായ അക്കമഡേഷന്‍ ഗോപിനാഥിനുണ്ടാവുമെന്നാണ്. ഡി.സി.സി പ്രസിഡന്‍റുമാരെ മാത്രമല്ലേ തീരുമാനിച്ചിട്ടുള്ളൂ. ബാക്കി വരാനുണ്ടല്ലോ.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും സീനിയര്‍ നേതാക്കളാണ്. അവര്‍ ഒരു അച്ചടക്കവും ലംഘിച്ചിട്ടില്ല. അവരുടെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്നും മുരളീധരന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.