ഒമാനില്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് .സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഭക്ഷ്യസ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്. ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്തതും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതില്‍ പിഴവുകള്‍ വരുത്തിയെന്നും നഗരസഭയുടെ പരിശോധന സംഘം കണ്ടെത്തുകയായിരുന്നുവെന്ന് മസ്‌കറ്റ് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
സീബ് സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 33 സ്ഥാപനങ്ങളില്‍ സംഘം പരിശോധനകള്‍ നടത്തുകയുണ്ടായി.അതേസമയം വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്നും നഗരസഭ അധികൃതര്‍ വ്യക്തമാക്കി.



