ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് യു.എ.ഇ വ്യോമസേനയുടെ അഭ്യാസപ്പറക്കല്‍ ഞായറാഴ്ച മുതല്‍ നടക്കും.അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസര്‍വസൈന്യാധിപനുമായ ഷൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വ്യോമാഭ്യാസ പ്രകടനം നടക്കുക.
അബുദാബി അല്‍ റഹ്ബ ആശുപത്രി, ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, സായിദ് മിലിട്ടറി ആശുപത്രി, എമിറേറ്റ്സ് ഹ്യൂമാനിറ്റേറിയന്‍ സിറ്റി, ഷൈഖ് ശൈഖാബൗത് മെഡിക്കല്‍ സിറ്റി, അല്‍ ഐന്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചര മുതല്‍ ആറരവരെ അഭ്യാസപ്രകടനം നടക്കും.
തിങ്കളാഴ്ച വൈകിട്ട് അഞ്ചരക്ക് മദിനത് സായിദിലെ അല്‍ ദഫ്റ ആശുപത്രിക്ക് മുകളില്‍ സേന പ്രകടനം നടത്തും. മൂന്നാം ദിനമായ ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മുതല്‍ മറ്റെമിറേറ്റുകളിലെ പ്രധാന ആശുപത്രികള്‍ക്ക് മുകളില്‍ സംഘം ആദരവ് പ്രകടിപ്പിക്കും.