തിരുവനന്തപുരം : സംസ്ഥാനത്തെ കൊറോണ മരണം ആയിരം പിന്നിട്ടു. ഇന്നത്തെ 25 മരണമുൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ കൊറോണ ബാധിച്ച് മരണപ്പെട്ടത്ത് 1003 പേരാണ്. 96,316 പേരാണ് നിലവിൽ കൊറോണ ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.
സംസ്ഥാനത്ത് ഇന്ന് 9347 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനെയാണ് രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 46 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 155 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8216 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. 821 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകർ കൂടി രോഗബാധിതരായി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 8924 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിനരോഗമുക്തിയാണ് ഇന്നത്തേത് .വിവിധ ജില്ലകളിലായി 2,84,924 പേർ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,629 സാമ്പിളുകളാണ് പരിശോധിച്ചത്. 1,91,798 പേര്‍ ഇതുവരെ രോഗമുക്തി നേടി.



