മലയാള സിനിമ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിച്ച ചിത്രമാണ് 2019-ല്‍ പുറത്തിറങ്ങിയ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 5.25’. ചിത്രത്തിന് വമ്ബന്‍ സ്വീകരണമാണ് സിനിമ പ്രേമികള്‍ നല്‍കിയത്. പ്രിയനടന് സുരാജ് വെഞ്ഞാറമൂട്, സൗബിന് താഹിര്‍, എന്നിവര്‍ക്കൊപ്പം ഒരു റോബോട്ടും പ്രധാന കഥാപാത്രമായി എത്തിയതോടെ, ആവര്‍ത്തിച്ചുള്ള ടെലിവിഷന്‍ സംപ്രേഷണങ്ങളിലും കാണികളെ നഷ്ടപ്പെടുത്താത്ത ചിത്രമെന്ന മേന്മയും നേടി.
ഇപ്പോഴിതാ ഈ സിനിമയുടെ ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന് ഒരു രണ്ടാംഭാഗം എത്തുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് രണ്ടാം ഭാഗം ഒരുങ്ങുന്നതായി നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ്. ‘ഏലിയന്‍ അളിയന്’ എന്നാണ് ചിത്രത്തിന്റെ പേരായി അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഉള്ളത്. സിനിമയുടെ ആദ്യഭാഗം ഒരുക്കിയ രതീഷ് ബാലകൃഷ്ണന് പൊതുവാള് തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിയ്ക്കുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.



