ആന്ധ്രാപ്രദേശില്‍ ഇന്ന് 9,742പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ 3,16,003പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 86,725പേര്‍ ചികിത്സയിലാണ്. 2,26,372പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 86 കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 2,906 പേരാണ് രോഗം മൂലം മരിച്ചത്.

ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കുന്നത്. ഇവിടെ ഇന്ന് 1,399പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ 43,999പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 15,767പേര്‍ ചികിത്സസയിലാണ്. 27,937പേര്‍ രോഗമുക്തരായപ്പോള്‍ 272പേര്‍ മരിച്ചു. കര്‍ണൂലില്‍ 35,576പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. ഇതില്‍ 7,234പേര്‍ ചികിത്സയിലാണ്. 28,034പേര്‍ രോഗമുക്തരായപ്പോള്‍ 308പേര്‍ മരിച്ചു.

അനന്തപൂര്‍ ജില്ലയില്‍ ഇന്നുമാത്രം 1123പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 31,630പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചത്. 5,590പേര്‍ ചികിത്സയിലാണ്. 25,794പേര്‍ രോഗമുക്തായി. 246പേര്‍ മരിച്ചു.