ഹൈദരാബാദ് : ആന്ധ്രാപ്രദേശില്‍ കോവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു . സംസ്ഥാനത്ത് ഇന്നലെ 5487 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6.81 ലക്ഷമായി . 7210 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി . 37 പേര്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചതോടെ ആകെ മരണം 5745 ആയി . 63,116 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്.

ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് രോഗബാധ അതിരൂക്ഷം . 1010 പേര്‍ക്ക് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു . 95,200 പേര്‍ക്കാണ് അവിടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.