ഡല്‍ഹി : ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,133 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ ആകെ രോഗികള്‍ 6,93,484 ആയി ഉയര്‍ന്നു . പുതുതായി 48 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു . ഇതുവരെ 5,828 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി . 24 മണിക്കൂറിനിടെ 7,075 പേര് രോഗമുക്തരായി . ഇതുവരെ 6,29,211 പേരാണ് സംസ്ഥാനത്തുടനീളം രോഗമുക്തി നേടിയത് . നിലവില്‍ 58,445 പേരാണ് ആന്ധ്രയില്‍ ചികിത്സയില്‍ കഴിയുന്നത് .
ഡല്‍ഹിയില്‍ 3,390 പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു . 3,965 പേര് രോഗമുക്തരായി. 41 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 5,361 പേരുടെ ജീവനാണ് രാജ്യതലസ്ഥാനത്ത് കോവിഡ് കവര്‍ന്നത്. കോവിഡ് മരണനിരക്ക് 1.92 ശതമാനമായി. 2,79,715 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം പിടിപെട്ടത് . ഇതില്‍ 2,47,446 പേര് രോഗമുക്തരായി. 26,908 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് .