ജസ്റ്റിസ് എൻ.വി രമണയ്‌ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയെ തൽസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ് കുമാർ യാദവ് എന്നിവരാണ് കോടതിയെ സമീപിച്ചത്.

പദവി ദുരുപയോഗം ചെയ്ത് ജഗൻ മോഹൻ റെഡ്ഡി
സുപ്രിംകോടതി സിറ്റിംഗ് ജഡ്ജിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. എൻ. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാർട്ടി കക്ഷിയായി വരുന്ന കേസുകളിൽ ജസ്റ്റിസ് എൻ.വി. രമണ, ആന്ധ്ര ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കുന്നുവെന്നായിരുന്നു ജഗൻ മോഹൻ റെഡ്ഡിയുടെ ആരോപണം.