കരീബിയൻ പ്രിൻസസ് എന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിലെ 3,116 യാത്രക്കാരിൽ 102 യാത്രക്കാരും 13 ക്രൂ അംഗങ്ങളും രോഗബാധിതരാണ്. ആകെ 115 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രിൽ 28 മുതൽ മെയ് 11 വരെ ഫോർട്ട് ലോഡർഡെയ്ലിൽ നിന്ന് പുറപ്പെട്ട് പോർട്ട് കാനവറലിൽ അവസാനിക്കുന്ന രീതിയിലായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്.
യാത്രയ്ക്കിടയിൽ അരുബ, ബോണയർ, പോർട്ടോ റിക്കോ, ബഹാമാസ് തുടങ്ങിയ മനോഹരമായ സ്ഥലങ്ങളിൽ കപ്പൽ നിർത്തിയിരുന്നു. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നൽകുന്ന വിവരമനുസരിച്ച്, ഛർദ്ദിയും വയറിളക്കവുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഇതൊരു ഉദരസംബന്ധമായ അസുഖമാണെന്നും പ്രിൻസസ് ക്രൂയിസ് കപ്പലിലെ അധികൃതർ വ്യക്തമാക്കി.



