ആറന്മുള: ആഘോഷങ്ങളൊഴിഞ്ഞ് ആറന്മുള ഉത്രട്ടാതി ജലമേള. 52 കരകളെ പ്രതിനിധീകരിച്ച് ഒരേ ഒരു പളളിയോടം മാത്രമാണ് ജലോല്‍സവത്തിനുണ്ടായിരുന്നത്.
ആഞ്ഞിലിമൂട്ടില്‍ കടവില്‍ നിന്ന് ക്ഷേത്ര കടവിലേക്ക് ളാക ഇടയാറന്മുള ചുണ്ടന്‍ മാത്രമാണ് പമ്ബാ നദിയിലെ ജലമേളയില്‍ പങ്കെടുത്തത്. കൊവിഡ് ചട്ടങ്ങള്‍ പാലിച്ച് 24 പേര്‍ക്ക് മാത്രമാണ് പളളിയോടത്തിലുണ്ടായിരുന്നത്. താപനില അളന്ന്, കൈകള്‍ ശുദ്ധമാക്കിയിട്ടാണ് ഇവര്‍ക്ക് പളളിയോടത്തില്‍ കയറാനായത്.
ആറന്മുള പളളിയോട സേവാ സംഘം പ്രതിനിധികള്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭാരവാഹികള്‍ എന്നിവര്‍ പളളിയോടത്തിനെ ആചാരപെരുമയോടെ സ്വീകരിച്ചു. പളളിയോടത്തിന് പഴക്കുലയും അവില്‍പൊതിയും സമര്‍പ്പിക്കാന്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഏതാനും ഭക്തരുണ്ടായിരുന്നു.
ആചാരപരമായ ചടങ്ങുകളും തുടര്‍ന്ന് നടന്നു. രണ്ട് വര്‍ഷം മുന്‍പ് പ്രളയം നടന്ന സമയത്തും 25ഓളം പളളിയോടങ്ങളുളള ജലഘോഷയാത്ര നടന്നിരുന്നു.



