അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍, രാജ്യത്തിനു പുറത്തുള്ള താമസിക്കുന്ന ഇന്ത്യന്‍ അമേരിക്കക്കാര്‍ സെപ്റ്റംബര്‍ 18ന് മുന്‍പ് ബാലറ്റ് പേപ്പറിന് അപേക്ഷ സമര്‍പ്പിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അമേരിക്കന്‍ പൗരത്വമുള്ള നിരവധി ഇന്ത്യക്കാര്‍ കേരളം ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലുണ്ട്. 2017 ജൂണ്‍ 26ന് വൈറ്റ് ഹൗസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ 7,00,000ത്തിലധികം അമേരിക്കന്‍ പൗരമാര്‍ താമസിക്കുന്നതായാണ് കണക്ക്.
വിദേശത്ത് എത്രവര്‍ഷം കഴിഞ്ഞു എന്നത് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് തടസമല്ല. പൗരത്വം ലഭിച്ച ശേഷം, അമേരിക്ക വിടുകയും ഒരിക്കല്‍ പോലും തിരിച്ചു വരാതിരിക്കുകയും ചെയ്തവര്‍ക്കും വോട്ട് രേഖപ്പെടുത്താനുള്ള അവകാശമുണ്ടെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പ്.
വിവിധ സംസ്ഥാനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട രീതികള്‍ വ്യത്യസ്തമാണെങ്കിലും പൊതു തെരഞ്ഞെടുപ്പിന് 45 ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് നിയമം. പൂരിപ്പിച്ച അപേക്ഷകള്‍ ഫാക്സ്, ഇ-മെയില്‍ വഴി അതാതു സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു സമര്‍പ്പിക്കണം



