വാഷിംഗ്ടണ്‍ ഡിസി : അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നു . രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20.45 ലക്ഷവും കടന്ന് മുന്നോട്ട് കുതിക്കുകയാണ് . ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 20,45,549 പേരാണ് രാജ്യത്ത് ഇപ്പോള്‍ കോവിഡ് ബാധിതരായുള്ളത് . മരിച്ചവരുടെ എണ്ണം 1,14,148 ആയി . 7,88,862 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത് .
വിവിധ സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ് . ന്യൂയോര്‍ക്ക്-4,00,660 , ന്യൂജഴ്സി-1,67,192, ഇല്ലിനോയിസ്-1,29,212, കാലിഫോര്‍ണിയ-1,37,034, മസാച്യുസെറ്റ്സ്-1,03,889, പെന്‍സില്‍വേനിയ-80,961, ടെക്സസ്-78,997, മിഷിഗണ്‍-64,998, ഫ്ളോറിഡ-66,000, മെരിലാന്‍ഡ്-58,904, ജോര്‍ജിയ-53,249, കണക്ടികട്-44,179, വിര്‍ജീനിയ-51,738, ലൂസിയാന-43,612, ഒഹിയോ-39,190.
മേല്പറഞ്ഞ സ്ഥലങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍. ന്യൂയോര്‍ക്ക്-30,603, ന്യൂജഴ്സി-12,369, ഇല്ലിനോയിസ്-6,018, കാലിഫോര്‍ണിയ-4,772, മസാച്യുസെറ്റ്സ്-7,408, പെന്‍സില്‍വേനിയ-6,086, ടെക്സസ്-1,892, മിഷിഗണ്‍-5,943, ഫ്ളോറിഡ-2,769, മെരിലാന്‍ഡ്-2,811, ജോര്‍ജിയ-2,285, കണക്ടികട്-4,097, വിര്‍ജീനിയ-1,496, ലൂസിയാന-2,962, ഒഹിയോ-2,429.