അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് പിന്തുണ തേടി ഭാര്യ ജില്. 2015ല്‍ മകന് ബ്യൂ ട്യൂമര്‍ ബാധിച്ച് മരിച്ചതുപോലെയുള്ള വ്യക്തിപരമായ കടുത്ത ദുഃഖങ്ങള്‍ക്കിടയിലും പൊതുജീവിതത്തില്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും പരിഹരിക്കാനും പ്രതിബദ്ധതയോടെ കാര്യങ്ങള്‍ ചെയ്യാനും കഴിവുള്ള കുടുംബസ്ഥന് എന്നായിരുന്നു ബൈഡനു ജില് നല്കിയ വിശേഷണം.
ബൈഡന്റെ ആ ഗുണം തകര്‍ന്ന ഒരു ജനതയെ ആശ്വസിപ്പിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. എതിര് സ്ഥാനാര്‍ഥിയും പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപിന്റെ പേര് പോലും പരാമര്‍ശിക്കാതെയായിരുന്നു ജില് ജോ ബൈഡന് പിന്തുണ തേടിയത്.



