താലിബാന് സമ്പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ എത്തിക്കാന്‍ അമേരിക്കയുടെ സഹായം വീണ്ടും തേടി ഇന്ത്യ. അവശേഷിക്കുന്ന 20 പേരെ കൂടി തിരികെ എത്തിക്കാനാണ് നീക്കം.
താലിബാന് വഴിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാര്‍ക്ക് വിമാനത്താവളത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതുവരെ 550 പേരെയാണ് കാബൂളില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇവരില്‍ പകുതിയോളം പേര് ഇന്ത്യക്കാരാണ്.
അഫ്ഗാനിസഥാനിലെ ഐഎസില്‍ ഇന്ത്യക്കാരുണ്ടോയെന്ന് അറിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.അതെ സമയം വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങള്‍ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാമെന്ന് യു.എസ്. കമാന്‍ഡര്‍മാര്‍ സൂചിപ്പിച്ചതായി പ്രസിഡന്റ് ജോ ബൈഡന് വ്യക്തമാക്കി.



