മുംബൈ: അധോലോക നേതാവ് ഛോട്ട ശക്കീലിെന്റ സഹോദരിമാര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഛോട്ട ശക്കീലിെന്റെ സഹോദരി ഹാമിദ സയ്യദ് (57) ചൊവ്വാഴ്ച പുലര്‍ച്ച 3.30ന് ആയിരുന്നു കോവിഡ് ബാധിച്ച് മരിച്ചത്. മുംബ്രയിലെ ബിലാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ഒരാഴ്ച മുമ്ബാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇളയ സഹോദരി ഫഹ്മിദ കോവിഡ് ബാധിച്ച് മരിച്ച് മാസം തികയുന്നതിനു മുമ്ബാണ് മുതിര്‍ന്ന സഹോദരിയുടെ മരണവും. മേയ് 20നാണ് ഫഹ്മിദ മീരാറോഡിലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി കമ്ബനി’യിലെ പ്രധാനിയാണ് ഛോട്ട ശക്കീല്‍.
കമ്ബനിയില്‍ അംഗമായിരുന്ന ഭായിജാന് എന്ന ആരിഫ് ശൈഖാണ് ഇളയ സഹോദരി ഫഹ്മിദയുടെ ഭര്‍ത്താവ്. ശക്കീലും മറ്റു രണ്ടു സഹോദരന്മാരും കറാച്ചിയിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്.