ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന വിവാദ ആത്മീയന്‍ അസാറാം ബാപ്പുവിന് ജാമ്യം നല്‍കരുതെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

2013 ഓഗസ്റ്റ് 15-ന് രാത്രി ജോധ്പുര്‍ മനായിലുള്ള ആശ്രമത്തില്‍വച്ച് ബലാത്സംഗം ചെയ്തെന്നാണ് കേസ്. പതിനാറുകാരിയുടെ പരാതിയെത്തുടര്‍ന്ന് പോക്സോ, ബാലനീതിനിയമം, പട്ടികജാതി-വര്‍ഗ (അതിക്രമം തടയല്‍) നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രതികളുടെ പേരില്‍ ചുമത്തിയിരുന്നു. അസാറാമിനു പുറമേ, ശിവ, ശില്പി, പ്രകാശ് എന്നിവരും പ്രതികളാണ്. അസാറാമിനെതിരേ ഗുജറാത്തിലും ഒരു ബലാത്സംഗക്കേസുണ്ട്.