ബഹ്‌റൈനില്‍ കോവിഡ്​ നിയന്ത്രണങ്ങളും ഇളവുകളും നടപ്പാക്കുന്നതിന്​ ട്രാഫിക്​ ലൈറ്റ്​ മാതൃകയിലുള്ള പുതിയ സംവിധാനം വെള്ളിയാഴ്​ച മുതല്‍ പ്രാബല്യത്തില്‍ വരും. ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ (ടി.പി.ആര്‍) അടിസ്ഥാനമാക്കി റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍ വിഭാഗങ്ങളായി തിരിച്ചാണ്​ ഇനിമുതല്‍ നിയന്ത്രണങ്ങളും ഇളവുകളും ഉണ്ടാവുക. കഴിഞ്ഞ 14 ദിവസത്തെ ശരാശരി ടെസ്​റ്റ്​ പോസിറ്റിവിറ്റി പരിഗണിച്ച്‌​ വെള്ളിയാഴ്​ച മുതല്‍ യെല്ലോ വിഭാഗത്തിലെ നിയന്ത്രണങ്ങളാണ്​ നടപ്പാക്കുന്നത്​. നിലവില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് നാല്​ വിഭാഗത്തിലും തുറക്കാന്‍ അനുമതി ഉണ്ട്.

ഉയര്‍ന്ന ജാഗ്രതാ വിഭാഗത്തില്‍നിന്ന്​ കുറഞ്ഞ ജാഗ്രതാ വിഭാഗത്തിലേക്ക്​ എത്തണമെങ്കില്‍ കുറഞ്ഞത്​ ഒരാഴ്​ചയെങ്കിലും അതേ വിഭാഗത്തില്‍ തുടരണം. എന്നാല്‍, കുറഞ്ഞ ജാഗ്രതാ വിഭാഗത്തില്‍നിന്ന്​ ഉയര്‍ന്ന വിഭാഗത്തിലേക്ക്​ മാറണമെങ്കില്‍ ഇൗ നിബന്ധന ബാധകമല്ല. അതായത്​, സ്​ഥിതി രൂക്ഷമാവുകയാണെങ്കില്‍ ഗ്രീന്‍ വിഭാഗത്തില്‍നിന്ന്​ നേരിട്ട്​ റെഡ്​ വിഭാഗത്തിലേക്ക്​ മാറാമെന്നര്‍ഥം.

നാല്​ ജാഗ്രതാ വിഭാഗങ്ങള്‍:

1. റെഡ് ലെവല്‍: മൂന്ന് ദിവസത്തെ ശരാശരി ടി.പി.ആര്‍ എട്ടിന് മുകളിലാണെങ്കില്‍

2. ഓറഞ്ച് ലെവല്‍: നാല് ദിവസത്തെ ശരാശരി ടി.പി.ആര്‍ അഞ്ചിനും എട്ടിനും ഇടയിലാണെങ്കില്‍

3. യെല്ലോ ലെവല്‍: ഏഴ് ദിവസത്തെ ശരാശരി ടി.പി.ആര്‍ രണ്ടിനും അഞ്ചിനും ഇടയിലാണെങ്കില്‍

4. ഗ്രീന്‍ ലെവല്‍: തുടര്‍ച്ചയായി 14 ദിവസം ശരാശരി ടി.പി.ആര്‍ രണ്ട് ശതമാനത്തില്‍ താഴെയാണെങ്കില്‍

വെള്ളിയാഴ്​ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന ‘യെല്ലോ’ വിഭാഗത്തിലെ നിയന്ത്രണങ്ങള്‍:

കോവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച്‌​ 14 ദിവസമായവര്‍ക്കും രോഗമുക്തി നേടിയവര്‍ക്കും ഈ രണ്ടു വിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം എത്തുന്ന 12 വയസില്‍ താഴെയുള്ളവര്‍ക്കും താഴെ പറയുന്ന സ്ഥലങ്ങളില്‍ പ്രവേശിക്കാം.

1. മാളുകള്‍

2.റസ്​റ്റോറന്‍റുകള്‍, കഫേകള്‍ (ഇന്‍ഡോര്‍, ഔട്ട്​ഡോര്‍ സേവനങ്ങള്‍)

3. സ്പോര്‍ട്​സ്​ സെന്‍ററുകള്‍, ജിംനേഷ്യം

4. നീന്തല്‍ കുളങ്ങള്‍

5. വിനോദ കേന്ദ്രങ്ങള്‍

6. ഇൗവന്‍റുകള്‍, കോണ്‍ഫറന്‍സുകള്‍

7. കായിക മത്സരങ്ങളിലെ പൊതുജന പങ്കാളിത്തം

8. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്​പാ

9. സിനിമ (50 ശതമാനം മാത്രം പ്രവേശനം)

വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങള്‍:

1. റീ​െട്ടയില്‍ ഷോപ്പുകള്‍

2. തനിച്ച്‌​ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഒാഫീസുകള്‍

3. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങള്‍

4. വീടുകളില്‍ 30 പേരില്‍ അധികമാകാത്ത പരിപാടികള്‍

യെല്ലോ വിഭാഗത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് അറ്റ് ഹോം നടപ്പാക്കും.

റെഡ്​ ലെവല്‍:

അടച്ചിടുന്ന മേഖലകള്‍:

1. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളില്‍ പ്രവേശനം ഇല്ല; ഒാണ്‍ലൈന്‍ പഠനം മാത്രം (ഇന്‍റര്‍നാഷണല്‍ പരീക്ഷകളില്‍ പ​െങ്കടുക്കാം)

2. ഷോപ്പിങ്​ മാളുകള്‍

3. മാളുകള്‍ക്ക്​ പുറത്തുള്ള ഷോപ്പുകള്‍

4. സലൂണുകള്‍, സ്​പാ

5. സ്​പോര്‍ട്​സ്​ ഇനങ്ങളിലെ പൊതുജന പങ്കാളിത്തം

6. റസ്​റ്റോറന്‍റുകള്‍, കഫേകള്‍

7. സിനിമ

8. ഇൗവന്‍റുകളും കോണ്‍ഫറന്‍സുകളും

9. സ്​പോര്‍ട്​സ്​ സെന്‍ററുകള്‍, നീന്തല്‍ക്കുളങ്ങള്‍

10. വീടുകളിലെ സ്വകാര്യ പരിപാടികള്‍

11. വിനോദ കേന്ദ്രങ്ങള്‍

ഷോപ്പുകളിലും റസ്​റ്റോറന്‍റുകളിലും ഡെലിവറി, ടേക്​ എവേ മാത്രം. സര്‍ക്കാര്‍ ഒാഫീസുകളില്‍ പ്രവേശനം വാക്​സിന്‍ എടുത്ത്​ ​ഗ്രീന്‍ഷീല്‍ഡ്​ ലഭിച്ചവര്‍ക്കും രോഗമുക്​തി നേടിയവര്‍ക്കും മാത്രം. സര്‍ക്കാര്‍ സ്​ഥാപനങ്ങളില്‍ 70 ശതമാനം ജീവനക്കാര്‍ക്ക്​ വര്‍ക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഒാഫീസില്‍ എത്തുന്നവര്‍ക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിര്‍ബന്ധം.

ഒാറഞ്ച്​ ലെവല്‍

വാക്​സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കുമുള്ള ഇളവുകള്‍:

1. വീടുകളില്‍ ആറ്​ പേരെ മാത്രം പ​െങ്കടുപ്പിച്ച്‌​ ഒത്തുചേരല്‍ സംഘടിപ്പിക്കാം

2. വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക്​ പ​​െങ്കടുക്കാം

വാക്​സിന്‍ എടുത്ത്​ ഗ്രീന്‍ ഷീല്‍ഡ്​ ലഭിച്ചവര്‍ക്കും രോഗ മുക്​തി നേടിയവര്‍ക്കും ഇൗ രണ്ടു വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കൊപ്പം എത്തുന്ന 12 വയസില്‍ താഴെയുള്ളവര്‍ക്കും മാത്രം അനുവദനീയമായ സേവനങ്ങള്‍:

1. 50 പേരെ പ​െങ്കടുപ്പിച്ച്‌​ ഒൗട്ട്​ഡോര്‍ ഇൗവന്‍റുകളും 30 പേരെ പ​െങ്കടുപ്പിച്ച്‌​ ഇന്‍ഡോര്‍ ഇൗവന്‍റുകളും നടത്താം

2. ഒൗട്ട്​ഡോര്‍ സ്​പോര്‍ട്​സ്​ സെന്‍റുകള്‍, സ്​പോര്‍ട്​സ്​ ഹാളുകള്‍

3. ഷോപ്പിങ്​ മാളുകള്‍

4. ബാര്‍ബര്‍ ഡോപ്പുകള്‍, സലൂണുകള്‍, സ്​പാ (മാസ്​ക്​ എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങള്‍ മാത്രം)

5. സര്‍ക്കാര്‍ സെന്‍ററുകള്‍

6. റസ്​റ്റോറന്‍റുകളിലും കഫേകളിലും ഒൗട്ട്​ഡോര്‍ സേവനം 50 പേര്‍ക്ക്​, ഇന്‍ഡോര്‍ സേവനം 30 പേര്‍ക്ക്​

7. മാളുകള്‍ക്ക്​ പുറത്തുള്ള ഷോപ്പുകള്‍

8. ഒൗട്ട്​ഡോര്‍ സിനിമ

9. ഒൗട്ട്​ഡോര്‍ വിനോദ കേന്ദ്രങ്ങള്‍

10.ഒൗട്ട്​ഡോര്‍ സ്​പോര്‍ട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

സര്‍ക്കാര്‍ സ്​ഥാപനങ്ങളില്‍ 70 ശതമാനം ജീവനക്കാര്‍ക്ക്​ വര്‍ക്ക്​ അറ്റ്​ ഹോം നടപ്പാക്കും. ഒാഫീസില്‍ എത്തുന്ന ജീവനക്കാര്‍ക്ക്​ റാപ്പിഡ്​ ടെസ്​റ്റ്​ നിര്‍ബന്ധം.

ഗ്രീന്‍ ലെവല്‍

വാക്​സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും പ്രവേശിക്കാവുന്ന സ്​ഥലങ്ങള്‍:

1. ഷോപ്പുകള്‍

2. ഷോപ്പിങ്​ മാളുകള്‍

3. വീടുകളില്‍ സ്വകാര്യ ചടങ്ങുകള്‍

4. ഒൗട്ട്​ഡോര്‍ ഇൗവന്‍റുകളും കോണ്‍ഫറന്‍സുകളും

5. സര്‍ക്കാര്‍ ഒാഫീസുകള്‍

6. സ്​പോര്‍ട്​സ്​ സെന്‍ററുകള്‍, നീന്തല്‍ക്കുളങ്ങള്‍

7. വിനോദ കേന്ദ്രങ്ങള്‍

8. ഒൗട്ട്​ഡോര്‍ സ്​പോര്‍ട്​സ്​ പരിപാടികളിലെ പൊതുജന പങ്കാളിത്തം

9. താല്‍പര്യമുള്ള കുട്ടികള്‍ക്ക്​ വിദ്യാഭ്യാസ, പരിശീലന സ്​ഥാപനങ്ങളില്‍ എത്താം

10. റസ്​റ്റോറന്‍റുകള്‍, ക​ഫേകള്‍

11. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, സ്​പാ

1. സിനിമ

2. ഇന്‍ഡോര്‍ ഇൗവന്‍റുകളും കോണ്‍ഫറന്‍സുകളും

3. ഇന്‍ഡോര്‍ സ്​പോര്‍ട്​സ്​