നടി ശരണ്യയ്ക്ക് താങ്ങായി എപ്പോഴും നടി സീമ ജി നായരും കൂടെയുണ്ടായിരുന്നു. ശരണ്യയുടെ വിയോഗത്തോടെ അമ്മ മാനസികമായി തളര്‍ന്ന അവസ്ഥയിലാണെന്ന് സീമയുടെ മകന്‍ ആരോമല്‍ യൂട്യൂബിലൂടെ വ്യക്തമാക്കി. സീമ ജി നായരുടെ യൂട്യൂബ് ചാനലിലൂടെയാണ് മകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്നെ കുറേപ്പേര്‍ വിളിക്കുന്നുണ്ട്, അമ്മ എവിടെ, അമ്മക്ക് ഒന്ന് കൊടുക്കുവോ എന്ന് ചോദിച്ച്‌. അമ്മ മൂന്ന് ദിവസം തിരുവനന്തപുരത്ത് പോയതാണ്.

അമ്മയ്ക്ക് ഇപ്പോള്‍ ഫോണോ, മെസേജോ അല്ലെങ്കില്‍ യൂട്യൂബില്‍ വരുന്ന മെസേജുകള്‍ക്കോ മറുപടി കൊടുക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ്. അതു കൊണ്ടാണ് ഞാന്‍ വീഡിയോയുമായി വന്നത്.’

‘എല്ലാവരും ഇപ്പോഴും അമ്മയോട് ചോദിക്കുന്നു, ചേച്ചി വിശ്വസിക്കാന്‍ പറ്റുന്നില്ല, ശരണ്യ പോയോ എന്നൊക്കെ. ശരണ്യ ചേച്ചി പോയി. അവരുടെ കുടുംബത്തിനും ആത്മാവിനും വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ഇനി എന്താണ് അടുത്തത് എന്ന് അമ്മയ്ക്ക് മാത്രമേ അറിയുകയുള്ളു. എന്താണ് അവിടുത്തെ സാഹചര്യം എന്നൊന്നും അറിയില്ല’ എന്ന് ആരോമല്‍ പറഞ്ഞു.