ന്യൂയോർക്ക് ∙ വടക്കേ അമേരിക്കയിൽ പൊലീസ് സേനയിൽ ജോലി ചെയ്യുന്ന മലയാളികളുടെ കൂട്ടായ്മയായ അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (അംലീയു) നിലവിൽ വന്നു. അമേരിക്കയിൽ എത്തിയ ഓരോ മലയാളിക്കും പോലീസ് സേനയിൽ നിന്നുള്ള ആവശ്യമായ നിയമ സഹായവും അറിവും നൽകുക എന്ന പ്രാഥമികമായ ലക്ഷ്യം മുൻ നിർത്തിയാണ് സെപ്റ്റംബറിൽ അമേരിക്കൻ മലയാളി പൊലീസ് ഓഫീസർമാരുടെ ഒരു സംഘടനയ്ക്ക് രൂപം നൽകിയത്. അമേരിക്കയുടെ പോലീസ് സേനയിൽ ചേരാൻ താൽപര്യമുള്ള പുതിയ മലയാളി തലമുറയെ സേനയുടെ റിക്രൂട്ടിട്മെന്റിൽ പങ്കെടുപ്പിക്കാനും പഠന സൗകര്യം ഒരുക്കാനും സംഘടനാ ആലോചിക്കുന്നു.

സംഘടനയുടെ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട തോമസ് ജോയ് അമേരിക്കൻ ആർമി സേവനത്തിന് പുറമെ ന്യൂയോർക്കിലെ സഫൊക്ക് കൗണ്ടി പൊലീസ് ഓഫിസറാണ്. നിലവിൽ ഹ്യൂമൻ റിസോഴ്സ് റിക്രൂട്മെന്റ് ഓഫീസറായി ആണ് ജോലി ചെയ്യുന്നത് .തോമസ് ഏഷ്യൻ അമേരിക്കൻ പോലീസ് ഓഫീസർ അസോസിയേഷൻ ഫൗണ്ടിങ് മെമ്പർ കൂടിയാണ്. ധാരാളം ചാരിറ്റി പ്രവർത്തനങ്ങളിൽ തോമസ് പങ്കാളിയാണ്.

സംഘടനയുടെ വൈസ് പ്രസിഡെന്റ് ഷിബു ഫിലിപ്പോസ് (ക്യാപ്റ്റൻ മേരിലാൻഡ് പോലീസ് ഡിപ്പാർട്ട്മെന്റ്), സെക്രട്ടറി നിതിൻ എബ്രഹാം (സെർജന്റ് എൻ വൈ പി ഡി), ട്രെഷ റർ നോബിൾ വർഗീസ് (സെർജിന്റ ന്യൂ യോർക്ക് /ന്യൂജേഴ്‌സി പോർട്ട് അതോറിറ്റി),എന്നിവരാണ് മറ്റു ഭാരവാഹികൾ. സംഘടനയുടെ ആശയം ആദ്യമായി പങ്കുവച്ചതു ഉമ്മൻ സ്ലീബാ( സെർജിന്റ ഷിക്കാഗോ പോലീസ് ഡിപ്പാർട്ടമെന്റ്) രക്ഷാധികാരിയാണ്.

പൊലീസ് സേനയിലെ ഉന്നത റാങ്കിൽ ഉള്ള നാലു പ്രധാന മലയാളികൾ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ് ( എൻ വൈ പി ഡി),ക്യാപ്റ്റൻ ലിജു തോട്ടം (എൻ വൈ പി ഡി ) ,ക്യാപ്റ്റൻ ഷിബു മധു (എൻ വൈ പി ഡി )ക്യാപ്റ്റൻ ഷിബു ഫിലിപ്പോസ് (മേരിലാൻഡ് പോലീസ് ഡിപ്പാർട്ടമെന്റ് ) എന്നിവരാണ്. വടക്കേ അമേരിക്കയിലെ മലയാളികൾക്ക് ഇതിൽ അഭിമാനിക്കാം.

അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാൻ malluleo2020@gmail.com or www.amleu.org