- ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്‌സി: ലോക്ക് ഡൗണിന്റെ ആലസ്യം വിട്ടുമാറാതെ വീടുകളുടെ അകത്തളങ്ങളിൽ വീർപ്പുമുട്ടി കഴിയുന്ന അമേരിക്കൻ മലയാളി സംഗീത ആസ്വാദകർക്കായി വീണ്ടുമോര് ഓൺലൈൻ സംഗീതമഴ. കേരളത്തിലെ പ്രശസ്‌തഗായകരായ ഒരു കൂട്ടം കലാകാരന്മാർ ചേർന്ന് ഒരുക്കുന്ന ഈ ലൈവ് സംഗീത പരിപാടിയുടെ സംഘാടകർ ഇന്തോ-അമേരിക്കൻ എന്റർടൈൻമെൻറ് ആണ്.
ഇക്കുറി കേരളത്തിലെ കലാകാരന്മാരെ സഹായിക്കുന്നതിനായിട്ടാണ് ഗാനമേള നടത്തുന്നത്. ജൂലൈ 13 ശനിയാഴ്ച അമേരിക്കൻ സമയം രാവിലെ 11 മണിമുതൽ ആണ് മലയാളക്കരയുടെ ഇഷ്ട വയലിനിസ്റ്റ് ഫ്രാൻസിസ് സേവ്യർ, മലയാളികളുടെ യുവ ഗായിക അഞ്ജു ജോസഫ്, അനുഗ്രഹീത ഗായകൻ ശ്യാമപ്രസാദ് എന്നിവർ ചേർന്ന് എറണാകുളത്തുള്ള മറ്റൊരു മികച്ച സ്റ്റുഡിയോയിൽ വച്ച് തൽസമയ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. ഫേസ്ബുക്ക് വഴി ലൈവ് ആയി അവതരിപ്പിക്കുന്ന സംഗീതപരിപാടി കാണുവാൻ ലിങ്ക്സന്ദർശിക്കുക: https:// www.facebook.com/IAECORP/ posts/115151060230251
ഇൻഡോ അമേരിക്കൻ എന്റർടൈൻമെൻറ് നോടൊപ്പം ന്യൂജേഴ്സി മലയാളികൾക്ക് പ്രിയങ്കരനായ ദിലീപ് വർഗീസും കനേഡിയൻ മലയാളികളുടെ പ്രിയ ലേറ്റർ മനോജ് കരാത്തയും ഈ പരിപാടിയിൽ കൈകോർക്കുന്നു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഫേസ്ബുക്കിലൂടെ കേരളത്തിലെ ഒരു യുവ ബാൻഡിന് പരിചയപ്പെടുത്തിക്കൊണ്ട് ഇന്തോ-അമേരിക്കൻ എന്റർടൈൻമെൻറ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ ഓർക്കസ്ട്രയോടു കൂടി നടത്തിയ ഓൺലൈൻ ലൈവ് ഗാനമേളയ്ക്കു ലഭിച്ച അഭൂതപൂർവമായ പിന്തുണയാണ് വീണ്ടും ഒരു ലൈവ് പരിപാടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. ഏകദേശം പതിനായിരത്തിലധികം ആളുകളുടെ പിന്തുണ ലഭിച്ച ആദ്യ ഓൺലൈൻ ലൈവ് ഗാനമേള അരങ്ങേറിയത് തിരുവനന്തപുരത്തു ള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ സ്റ്റുഡിയോയിലായിരുന്നു. അമേരിക്കയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കാട്ടുന്നവർക്കു വേണ്ടിയിട്ടായിരുന്നു അന്ന് ലൈവ് ഗാനമേള നടത്തിയത്.
കേരളത്തിൽ ലോക്ക് ഡൌൺ മൂലം നിരവധി കലാകാരൻമാർ പരിപാടികൾ നടത്താൻ കഴിയാതെ പ്രതിസന്ധിയിൽ കഴിയുമ്പോഴാണ് അവരെ സഹായിക്കാൻ ഇത്തരമൊരു കലാപരിപാടികൾ നടത്തുന്നതെന്ന് ഇൻഡോ അമേരിക്കൻ എന്റർടൈൻമെൻറ് പ്രതിനിധി ഡാനിയേൽ വർഗീസ് (ഡാനി)പറഞ്ഞു.ഇത്തരം പരിപാടികൾ സ്പോൺസർ ചെയ്യാൻ ആരെങ്കിലും തയാറായാൽ അമേരിക്കൻ മലയാളികൾക്ക് ഒരു ആസ്വാദനം എന്നതിലുപരി കേരളത്തിലെ കലാകാരന്മാർക്ക് ഒരു വലിയ കൈത്താങ്ങുമാകുമെന്നും ഡാനി അറിയിച്ചു. സ്പോൺസർ ചെയ്യാൻ താൽപ്പര്യമുള്ളവർ:ഈ നമ്പറിൽ ബന്ധപ്പെടുക: ഡാനി:209-292-7481.
നിങ്ങളുടെ ആസ്വാദന തലങ്ങളുടെ നിലയ്ക്കാത്ത സംഗീതസാഗരം ആയി മാറുന്ന ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. മറക്കാതെ കാണുക. . ജൂൺ 13 ശനിയാഴ്ച്ച രാവിലെ 11 മണിക്ക്. ഫേസ് ബുക്ക് ലിങ്ക് : https://www.facebook.com/ IAECORP/posts/115151060230251
