അഞ്ച് ആഴ്ച പിന്നിടുന്ന ഇറാൻ-അമേരിക്ക യുദ്ധം അതീവ അപകടകരമായ ഘട്ടത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയുടെ രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങൾ ഇറാൻ വെടിവച്ചിട്ടു. ഇതിന് പുറമെ പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് അമേരിക്കൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാൻ ആക്രമണമുണ്ടായി.

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇത്തരത്തിൽ തകർക്കപ്പെടുന്നത്. ഇതോടെ മേഖലയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് സമ്പൂർണ്ണ ആധിപത്യമുണ്ടെന്ന അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെടുകയാണ്.