വാഷിങ്ടന്‍: യു.എസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ട പുതിയ എക്സിക്യൂട്ടീവ് ഉത്തരവുകളുടെ നയരൂപീകരണവുമായി ബന്ധപ്പെട്ട സുപ്രധാന പദവിയില്‍ ഫാ. അലക്സാണ്ടര്‍ കുര്യനെ നിയമിച്ചു. നിലവില്‍ യുഎസ് ഫെഡറല്‍ റിയല്‍ പ്രോപ്പര്‍ട്ടി കൗണ്‍സില്‍ എക്സിക്യൂട്ടീവ് ഡയറക്ടറാണ്.
സ്മാരകങ്ങളുടെയും പ്രതിമകളുടെയും സംരക്ഷണം ഉറപ്പാക്കാനും അക്രമങ്ങള്‍ തടയാനുമുള്ള എക്സിക്യൂട്ടീവ് ഉത്തരവിന്റെയും പിന്നാക്ക സമൂഹങ്ങളുടെ ക്ഷേമത്തിനുപകരിക്കുന്ന സാമ്ബത്തിക വികസന പദ്ധതികള്‍ക്കായുള്ള മറ്റൊരു ഉത്തരവിന്റെയും നയരൂപീകരണ, നിര്‍വഹണ ചുമതലകളാണ് ഡോ. അലക്സാണ്ടര്‍ കുര്യനു നല്‍കിയിരിക്കുന്നത്. മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന് കൂടിയായ അദ്ദേഹം ആലപ്പുഴ പള്ളിപ്പാട് സ്വദേശിയാണ്.



