അബ്ബാസിയയിലെ പാസ്‌പോര്‍ട്ട്‌ സേവനകേന്ദ്രത്തില്‍ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് പരിശോധന നടത്തി.എംബസിയുടെ സേവനങ്ങള്‍ക്കായി എത്തുന്നവരോടു മോശമായി പെരുമാറുന്നുവെന്നും സേവനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ലഭിക്കുന്നതിന് പണം ആവശ്യപ്പെടുന്നുവെന്നതുള്‍പ്പെടെയുള്ള പരാതികള്‍ സേവനകേന്ദ്രത്തിനെതിരേ വ്യാപകമായി ഉയര്‍ന്നുവന്നിരുന്നു. കഴിഞ്ഞദിവസം ഇന്ത്യന്‍ എംബസിയില്‍ സ്ഥാനപതി വിളിച്ചുചേര്‍ത്ത ഓപ്പണ്‍ഹൗസില്‍ ഈ പരാതി ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസ്സിയില്‍ സ്ഥാനപതി വിളിച്ചു ചേര്‍ത്ത ഓപ്പണ്‍ ഹൗസില്‍ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍, കല കുവൈറ്റ് ഈ പരാതി ഉന്നയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പ് സ്ഥാനപതിയുടെ ഭാഗത്ത് നിന്ന് ലഭിച്ചിരുന്നു. ഇന്ന് രാവിലെയും സേവന കേന്ദ്രത്തില്‍ എത്തിയ അപേക്ഷകരോട് മോശമായി പെരുമാറി. ഈ സംഭവമറിഞ്ഞു കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സി.കെ നൗഷാദ് സ്ഥലത്തു എത്തിയിരുന്നു. അംബാസഡര്‍ നേരിട്ട്‌ വരികയും അപേക്ഷകരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു.