കാബൂള്‍: അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിലുണ്ടായ രണ്ട് ഭീകരാക്രമണങ്ങളില്‍ അഫ്ഗാന്‍ സുരക്ഷാ സേനയിലെ 11 പേര്‍ കൊല്ലപ്പെട്ടു. നവയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടത്. ഹെല്‍മന്ദ്-കാന്ദഹാര്‍ ദേശീയപാതയിലെ ചെക്ക്്‌പോസ്റ്റിലുണ്ടായ സ്‌ഫോടനത്തിലാണ് ഒമ്ബത് പേര്‍ മരിച്ചത്.
അഫ്ഗാനിസ്താനിലെ 20 വര്‍ഷത്തെ ദൗത്യം അവസാനിപ്പിച്ച് മടങ്ങാന്‍ അമേരിക്കന്‍ സേന തീരുമാനിച്ചതിനു പിന്നാലെയാണ് ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചത്. അമേരിക്കയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും സേന പിന്മാറ്റം അറിയിച്ചിട്ടുണ്ട്.
അതിനിടെ, ഞായറാഴ്ച കാബുളില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 40 ഓളം താലിബാന്‍ ഭീകരരെ വധിച്ചുവെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. ഹെല്‍മന്ദ് പ്രവിശ്യയില്‍ 14 ഭീകരരെ വധിച്ചിരുന്നു.



