ഖാണ്ഡഹാര്‍: അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ ഗവര്‍ണറെ ലക്ഷ്യമിട്ടു നടത്തിയ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഖണ്ഡഹാറിലെ ദമാന്‍ ജില്ലയിലാണ് ഗവര്‍ണര്‍ പീര്‍ മുഹമ്മദിന്റെ വാഹന വ്യൂഹത്തെ ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നത്. ഗവര്‍ണറുടെ വാഹനം കടന്നുപോയ ശേഷം സ്‌ഫോടനം നടന്നതിനാല്‍ വഴിയാത്രക്കാരാണ് ഭീകരാക്രമണത്തിന് ഇരയായത്. രണ്ടു പേര്‍ കൊല്ലപ്പെടുകയും രണ്ടു പോലീസുകാര്‍ അടക്കം നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഖണ്ഡഹാറിലെ രണ്ടാമതൊരിടത്ത് നടന്ന സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടു. ഒരു സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നത്. അതില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാന്‍ സൈന്യം വിവിധ ജില്ലകള്‍ താലിബാനില്‍ നിന്നും പിടിച്ചെടുക്കുന്നത് തുടരുകയാണ്. ഇതിനിടെയാണ് സ്‌ഫോടന പരമ്ബര നടത്തി ഭീകരര്‍ ശക്തികാണിക്കുന്നത്. കാബൂള്‍ കേന്ദ്രീകരിച്ച് വീണ്ടും സ്‌ഫോടനങ്ങള്‍ നടത്തി താലിബാന്‍ അസ്വസ്ഥത സൃഷ്ടിച്ച് ഭരണകൂടത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.



