യുവ നടന്‍ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘മിഷന്‍ സി’ എന്ന ചിത്രത്തിന്റെ സെന്‍സറിംങ് കഴിഞ്ഞു. എം സ്‌ക്വയര്‍ സിനിമയുടെ ബാനറില്‍ മുല്ല ഷാജി നിര്‍മിക്കുന്ന ‘മിഷന്‍-സി’ എന്ന റിയലിസ്റ്റിക് ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

“ഫാമിലി സീനുകള്‍ക്ക് ഒപ്പം മിലിട്ടറി ആക്ഷന്‍ കൂടെ ഉള്ളതിനാല്‍ U/A സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇനി റിലീസിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയാണ്. കേരളത്തിന്‌ പുറത്തു തിയേറ്റര്‍ റിലീസാണ് ആഗ്രഹിക്കുന്നത്,” സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറഞ്ഞു. മീനാക്ഷി ദിനേശാണ് നായിക. സംവിധായകന്‍ ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തില്‍ നെെല ഉഷയുടെ ആലപ്പാട്ട് മറിയത്തിന്റെ കൗമാര കാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രമാണ് ‘മിഷന്‍-സി’.

മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ്, ഋഷി തുടങ്ങിയ അഭിനേതാക്കളും വേഷമിടുന്നു. സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-റിയാസ് കെ ബദര്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിനു മുരളി, കല- സഹസ് ബാല, മേക്കപ്പ്-മനോജ് അങ്കമാലി, വസ്ത്രാലങ്കാരം- സുനില റഹ്മാന്‍, സ്റ്റില്‍സ്- ഷാലു പേയാട്, ആക്ഷന്‍- കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-അബിന്‍. വാര്‍ത്താ പ്രചരണം – എ.എസ്. ദിനേശ്.

ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ബന്‍വാര്‍ സിങ്ങ് ഷെഖാവത്ത് എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ബിഗ് ബജറ്റ് ചിത്രമായ പുഷ്പയിലെ അണിയറ പ്രവര്‍ത്തകര്‍. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്‍ ഫഹദ് വില്ലനായ ഐ.പി.എസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. മൊട്ടയടിച്ച പുതിയ ഫാഫാ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകന്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ് പുഷ്പ.

തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ‘പുഷ്പ’ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു.

വിശാഖപട്ടണത്തും കിഴക്കന്‍ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാന്‍ഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു.