കോഴിക്കോട് : അരിക്കുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊറോണ. മൊയ്തീൻ എന്ന് പേരുള്ളയാൾക്കാണ് മരണ ശേഷം കൊറോണ സ്ഥിരീകരിച്ചത്. മരണശേഷം നടത്തിയ ആന്റിജൻ പരിശോധനയിൽ കൊറോണ ഫലം നെഗറ്റീവ് ആയതിനാൽ മൊയ്തീന്റെ മൃതദേഹം സംസ്‌കരിച്ചിരുന്നു. എന്നാൽ സംസ്‌കാരത്തിന് ശേഷം വന്ന ആർടിപിസിആർ പരിശോധനാ ഫലത്തിലാണ് കൊറോണയുള്ളതായി കണ്ടെത്തിയിരിക്കുന്നത്.

ആന്റിജൻ ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് 300 ഓളം ആളുകളാണ് ഇയാളുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തത്. ഇവരോടെല്ലാം നിരീക്ഷണത്തിൽ പോകാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഇവർക്ക് കൊറോണ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.