ആരോഗ്യകാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത ആളാണ് മലയാളത്തിന്റെ നടന വിസ്‌മയം മോഹന്‍ലാല്‍. പലപ്പോഴും അദ്ദേഹം തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച്‌ ആരാധകരെ അമ്ബരപ്പിക്കാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള നടി കല്യാണി പ്രിയദര്‍ശന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മോഹന്‍ലാലിനൊപ്പം ജിമ്മില്‍ നിന്നെടുത്ത ചിത്രം തന്റെ ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്.

 

 

‘ അദ്ദേഹത്തിന്റെ വാം അപ്പിന്റെ അത്രയുമാണ് തന്റെ മുഴുവന്‍ വര്‍ക്കൗട്ട്’ എന്ന രസികന്‍ അടിക്കുറുപ്പും കല്യാണി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഇരുവരുടേയും ചിത്രം ആരാധകരുടെ മനസു കീഴടക്കുകയാണ്.

കല്യാണി പ്രിയദര്‍ശന്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രത്തിലാണ്. മോഹന്‍ലാലിന്റെ ‘ബ്രോ ഡാഡി’ ചിത്രം സംവിധാനം ചെയ്യുന്നത് പൃഥ്വിരാജാണ്. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.