ലണ്ടന്‍: വോള്‍വ്സിനെ എതിരില്ലാത്ത നാലുഗോളുകള്‍ക്ക് തുരത്തി ലിവര്‍പൂള്‍ ആനന്ദനടനമാടിയ മത്സരത്തില്‍ തെന്റ പേരില്‍ പുതുറെക്കോര്‍ഡ് ചേര്‍ത്ത് മുഹമ്മദ് സലാഹ്. വോള്‍വ്സിനെതിരെ നേടിയ രണ്ടുഗോളുകളോടെ പ്രീമിയര്‍ ലീഗിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 84 ഗോളുകളെന്ന നേട്ടത്തിനൊപ്പം സലാഹെത്തി. ഇത്രയും ഗോളടിക്കാന്‍ ക്രിസ്റ്റ്യാനോയേക്കാള്‍ 66 മത്സരങ്ങള്‍ കുറച്ചേ സലാഹിന് വേണ്ടി വന്നുള്ളൂ. റൊണാള്‍ഡോ 196 മത്സരങ്ങളില്‍ നിന്നാണ് 84ഗോളുകള്‍ നേടിയതെങ്കില്‍ 131 മത്സരങ്ങളില്‍ നിന്നാണ് സലാഹിെന്റ നേട്ടം.
സലാഹിെന്റ ഗോളുകളില്‍ രണ്ടെണ്ണം ചെല്‍സിക്കുവേണ്ടിയും ബാക്കിയുള്ളവ ലിവര്‍പൂളിന് വേണ്ടിയുമാണ്. 2017ല്‍ എ.എസ് റോമയില്‍ നിന്നും ലിവര്‍പൂളിലെത്തിയ ഈജിപ്ഷ്യന്‍ താരം പോയ സീസണുകളിലെ മിന്നും ഫോം ഈ വര്‍ഷവും തുടരുകയാണ്. സീസണില്‍ ഒന്‍പത് മത്സരങ്ങളില്‍ കളത്തിലിറങ്ങിയ സലാഹ് 10ഗോളുകള്‍ ഇതിനോടകം നേടിക്കഴിഞ്ഞു.
2003 മുതല്‍ 2009 വരെ അലക്സ് ഫെര്ഗൂസണ് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ പന്തുതട്ടിയ ക്രിസ്റ്റ്യാനോ 2009ല്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുകയായിരുന്നു.