ഡല്‍ഹി: അതിര്‍ത്തിയില്‍ ശാന്തത നിലനിര്‍ത്താനും സംഘര്ഷച്ചൂട് കുറയ്ക്കാനും ഇന്ത്യ – ചൈന ധാരണയാകുന്നു. കടുത്ത തിരിച്ചടി നല്‍കുമെന്ന പരസ്യപ്രഖ്യാപനങ്ങള്ക്കിടെ ഇന്നലെ ഉച്ചയോടെ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുടെ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഈ ധാരണ.
ചൈനയുടെ ഭാഗത്തുനിന്നു പുനരാലോചന ഉണ്ടാകണമെന്നു ചര്‍ച്ചയില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യയാണു പ്രകോപനം സൃഷ്ടിച്ചതെന്നു ചൈനീസ് വിദേശകാര്യമന്ത്രി വാംഗ് യി ചര്‍ച്ചയില്‍ കുറ്റപ്പെടുത്തി. ഗല്‍വാനിലെ അസാധാരണ സംഭവങ്ങള്‍ ഉഭയബന്ധത്തെ ബാധിക്കുമെന്നു ജയശങ്കറും പറഞ്ഞു. വാംഗ് യി ഇങ്ങോട്ടു വിളിച്ചായിരുന്നു സംഭാഷണം നടന്നത്.