കൊച്ചി > അണക്കെട്ടുകളിലേയും നദികളിലേയും മണല് നീക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നും സര്ക്കാര് നടപടി എടുക്കുന്നില്ലെന്നും ചുണ്ടിക്കാട്ടി സമര്പ്പിച്ച പൊതുതാല്പ്പര്യ ഹര്ജി ഹൈക്കോടതി തള്ളി. മണല് നീക്കുന്നതിന് സമയബന്ധിതമായി നടപടി എടുക്കുന്നുണ്ടന്ന് സര്ക്കാര് അറിയിച്ചു.
ഹര്ജിക്കാരന് വിവരങ്ങള് ശേഖരിക്കാതെയും വേണ്ടത്ര പഠനം നടത്താതെയുമാണ് ഹര്ജി സമര്പ്പിച്ചതെന്നും സര്ക്കാര് ആരോപിച്ചു. ഹര്ജി ചെലവു സഹിതം തള്ളിയ കോടതി ഹര്ജിക്കാരന്റെ അപേക്ഷയെ തുടര്ന്ന് കോടതിച്ചെലവ് ഒഴിവാക്കി.
2018ലേയും 2019 ലേയും വെള്ളപ്പൊക്കത്തിന് കാരണം ഡാമിലും നദികളിലും ചളിയും മണലും അടിഞ്ഞുകൂടിയതുകൊണ്ടാണന്നും ഇത് ജലസംഭരണ ശേഷി കുറച്ചുവെന്നുമായിരുന്നു ഹര്ജിക്കാരന്റെ ആരോപണം.



